അമിതാഭ് ബച്ചൻ വിസ്നമയയുടെ പുസ്തകത്തിന് നൽകിയ ആശംസയ്ക്ക് നന്ദി പറഞ്ഞ് മേഹൻലാൽ

അമിതാഭ് ബച്ചൻ വിസ്നമയയുടെ പുസ്തകത്തിന് നൽകിയ ആശംസയ്ക്ക് നന്ദി പറഞ്ഞ് മേഹൻലാൽ

വിസ്നമയയുടെ പുസ്തകത്തിന് അമിതാഭ് ബച്ചൻ നൽകിയ ആശംസയ്ക്ക് നന്ദി പറഞ്ഞ് മേഹൻലാൽ.വാലന്റൈൻസ് ദിനത്തിൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചൻ ആശംസകൾ നേർന്നത്.

‘മോഹൻലാൽ, മലയാള സിനിമയുടെ സൂപ്പർതാരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാൾ. അദ്ദേഹത്തിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സർഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും.’- ബച്ചൻ കുറിച്ചു.

“ഒരു ഇതിഹാസത്തിന്റെ പക്കൽ നിന്നും ലഭിക്കുന്ന അഭിനന്ദന വാക്കുകളാണ് മായയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവും..അച്ഛനെന്നനിലയിൽ എന്നെ  സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നിമിഷമാണ്. നന്ദി അമിതാഭ് ബച്ചൻ സർ…” മോഹൻലാൽ കുറിച്ചു.

Leave A Reply
error: Content is protected !!