കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ മുതൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി വാക്സിൻ നൽകുന്നതിൽ ഉൾപ്പെടുത്തി .
മിഷ്രിഫ് ഇന്റർ നാഷണൽ എക്സിബിഷൻ സെന്ററിലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലായിട്ടുണ്ട്. ഒരു ദിവസം 15,000 മുതൽ 20,000 പേർക്ക് വരെ കുത്തിവയ്പ്പ് എടുക്കാൻ കഴിയുന്നുണ്ട്.
രാജ്യത്ത് മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ 25 വാക്സിനേഷൻ സെന്ററുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുള്ളത്. അനാരോഗ്യം മൂലം വീട് വിട്ട് പുറത്തുപോകാൻ കഴിയാത്തവർക്കായാണ് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ആരംഭിച്ചത്.