തായന്നൂര്‍സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തു

തായന്നൂര്‍സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്:  തായന്നൂര്‍ വില്ലേജ് ഓഫീസിന് അനുബന്ധമായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. 25 ലക്ഷം രൂപ ഭരണാനുമതിയിലാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്. മൂന്നു കിടപ്പുമുറി, ഹാൾ, അടുക്കള, വർക്ക് ഏരിയ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഉണ്ട്.

ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീജ അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജനി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗംഗാധരന്‍, പി ജെ വര്‍ഗ്ഗീസ്, പി ബാലചന്ദ്രന്‍, മുഹമ്മദ് മുസ്തഫ, ഉമേശന്‍ നര്‍ക്കല എന്നിവര്‍ ആശംസയറിയിച്ചു.പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എം യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും വെള്ളരിക്കുണ്ട് തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!