കതിരൂർ മനോജ് വധം; പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി

കതിരൂർ മനോജ് വധം; പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി

കൊച്ചി: ആർ‌.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പതിനഞ്ച് പ്രതികൾക്കാണ് സിംഗിൽ ബഞ്ച് ജാമ്യം നൽകിയത്. കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്.

കേസില്‍ പ്രതിയായ സി.പി.ഐ.എം നേതാവ് പി. ജയരാജന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് യു.എ.പി.എ ചുമത്തുന്ന ആദ്യ കേസാണ് കതിരൂര്‍ മനോജ് വധക്കേസ്. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് നേരത്തെ പി. ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സി.ബി.ഐ ആണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍

കൊലപാതകം, വധശ്രമം,ഗൂഢാലോചന എന്നീ കുറ്റങ്ങളും, യുഎപിഎ അനുസരിച്ചുള‌ള ദേശവിരുദ്ധകു‌റ്റവും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. 2014 സെപ്‌തംബർ ഒന്നിനായിരുന്നു കതിരൂർ മനോജ് സഞ്ചരിച്ച വാഹനത്തിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയത്. 1997ലും മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.

Leave A Reply
error: Content is protected !!