തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിന്‍ വിതരണംതുടങ്ങി

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിന്‍ വിതരണംതുടങ്ങി

കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ആദ്യ ദിവസമായ ഇന്നലെ (ഫെബ്രുവരി 22) കോട്ടയം നഗരത്തില്‍ നാലിടങ്ങളിലായി പ്രവര്‍ത്തിച്ച എട്ടു കേന്ദ്രങ്ങളില്‍ 538 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ കുത്തിവച്ചു.

ബ്ലോക്ക്, മുനിസിപ്പല്‍ തലത്തിലുള്ള 28 കേന്ദ്രങ്ങളില്‍കൂടി ഇന്ന്(ഫെബ്രുവരി 23) വാക്സിന്‍ വിതരണം ആരംഭിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക.സന്ദേശം ലഭിക്കുന്നതനുസരിച്ച് ജീവനക്കാര്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!