തിരഞ്ഞെടുപ്പ്: കോട്ടയത്ത് 190 വോട്ടിംഗ് യന്ത്രങ്ങൾകൂടി എത്തിച്ചു

തിരഞ്ഞെടുപ്പ്: കോട്ടയത്ത് 190 വോട്ടിംഗ് യന്ത്രങ്ങൾകൂടി എത്തിച്ചു

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കുന്നതിനായി 190 കൺട്രോൾ യൂണിറ്റുകളും 90 വി വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. മഹാരാഷ്ട്രയിൽ നിന്നും നേരത്തെ തൃശൂരില്‍ എത്തിച്ചിരുന്ന യന്ത്രങ്ങൾ ഇന്നലെയാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്. തിരുവാതുക്കലിലെ ഇ.വി.എം വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ ആദ്യഘട്ട പരിശോധന ഇന്ന് ( ഫെബ്രുവരി 23) ആരംഭിക്കും.

ജില്ലയിൽ തിരഞ്ഞെടുപ്പിന് കൺട്രോൾ, ബാലറ്റ് യൂണിറ്റുകള്‍ 3008 എണ്ണം വീതവും 3348 വി വി പാറ്റ് യന്ത്രങ്ങളുമാണ് ആവശ്യമുള്ളത്. 3456 ബാലറ്റ് യൂണിറ്റുകളുടെയും 2969 കൺട്രോൾ യൂണിറ്റുകളുടെയും 3321 വി വി പാറ്റ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന പൂർത്തികരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!