ഓൺ​ലൈ​ൻ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ് ​: ഒമാനിൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും

ഓൺ​ലൈ​ൻ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ് ​: ഒമാനിൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും

മ​സ്​​ക​ത്ത്​: ഓൺ​ലൈ​ൻ വഴിയുള്ള ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്​ ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അറിയിച്ചു . ഇ​ൻ​റ​ർ​നെറ്റിന്റെയോ വി​വ​ര​സാങ്കേ​തി​ക വി​ദ്യ​യു​ടെയോ സ​ഹാ​യ​ത്താ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി ചെ​യ്യി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ചെ​യ്യ​രു​തെ​ന്ന്​ നി​ർ​ബ​ന്ധി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ്​ ശി​ക്ഷാ​ർ​ഹ​മാ​യ കാ​ര്യം.

നി​യ​മ​പ്ര​കാ​ര​മു​ള്ള കാ​ര്യ​മാ​ണ്​ ചെ​യ്യി​പ്പി​ച്ച​തെ​ങ്കി​ൽ​കൂ​ടി അ​ത്​ ഓ​ൺ​ലൈ​ൻ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്ങിന്റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.ബ്ലാ​ക്ക്​​മെ​യ്​​ലിങ് നടക്കുകയാണെങ്കിൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും മൂ​വാ​യി​രം റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​റ്റും ചെ​യ്യി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​രു​ടെ​യെ​ങ്കി​ലും സ​ദ്​​പേ​ര്​ മോ​ശ​മാ​ക്കു​ക​യോ ചെ​യ്​​താ​ൽ പ​ത്തു​വ​ർ​ഷം വ​രെ ത​ട​വും പ​തി​നാ​യി​രം റി​യാ​ൽ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഓ​ൺ​ലൈ​ൻ പ്ര​സ്​​താ​വ​ന​യി​ൽ മുന്നറിയിപ്പ് നൽകി .

Leave A Reply
error: Content is protected !!