ഷൂട്ടറുടെ പരാതി കെട്ടിച്ചമച്ചത്: എയര്‍ ഇന്ത്യ

ഷൂട്ടറുടെ പരാതി കെട്ടിച്ചമച്ചത്: എയര്‍ ഇന്ത്യ

ന്യൂഡൽഹി: പരിശീലനത്തിനുവേണ്ടിയുള്ള യാത്രയ്ക്കിടെ തന്നെ അപമാനിച്ചുവെന്ന ഇന്ത്യയുടെ യുവ ഷൂട്ടിങ് താരം മനു ഭക്കറുടെ പരാതി നിഷേധിച്ച് എയർ ഇന്ത്യ അധികൃതർ. മനു ഭക്കറോട് നിയമാനുസൃതമുള്ള രേഖകൾ മാത്രമാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചു.

പരിശീലനത്തിനായി അമ്മയ്ക്കൊപ്പം ഭോപ്പാലിലേയ്ക്ക് പോകുംവഴിയാണ് ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് താൻ അപമാനിക്കപ്പെട്ടതായി മനു ഭക്കർ ആരോപിച്ചത്. ഉദ്യോഗസ്ഥർ തന്റെ പക്കൽ നിന്ന് പതിനായിരം രൂപ ആവശ്യപ്പെട്ടുവെന്നും തന്റെ ഫോൺ തട്ടിപ്പറിച്ചുവെന്നും ട്വിറ്ററിലൂടെ മനു ഭക്കർ ആരോപിച്ചിരുന്നു. പിന്നീട് താരത്തിന്റെ പരാതി ശ്രദ്ധയിൽ പെട്ട കേന്ദ്ര കായികമന്ത്രി കിരൺ റിജിജു ഇടപെട്ടാണ യാത്ര പുനരാരംഭിക്കാനായത്.

എന്നാൽ, ഇപ്പോൾ താരം പറഞ്ഞ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് എയർ ഇന്ത്യയുടെ വിശദീകരണം.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ മനു ഭക്കറിനോട് നിയമാനുസൃതം ആവശ്യമായ രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടത്. ആയുധങ്ങൾ കൊണ്ടുപോകുമ്പോൾ അടയ്ക്കേണ്ട ഫീസ് ഒഴിവാക്കാൻ ആവശ്യമായ രേഖകളാണ് താരത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് അവരുടെ കൈവശം ഇല്ലായിരുന്നു. അവർ ഹാജരാക്കിയ രേഖകൾ നിയമസാധുത ഉള്ളതായിരുന്നില്ല. അതുകൊണ്ടാണ് അതിനുള്ള ഫീസായ പതിനായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടത്. അതുപോലെ ഈ വിഷയുമായി ബന്ധപ്പെട്ട് ഒരിക്കൽപോലും മനോജ് ഗുപ്ത എന്ന ഉദ്യോഗസ്ഥൻ താരവുമായി ബന്ധപ്പെട്ടിട്ടില്ല. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ജീവനക്കാർ മൊബൈൽ ഫോൺ തട്ടിപ്പറിച്ചുവെന്ന ആരോപണവും വാസ്വതവിരുദ്ധമാണെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്- എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Leave A Reply
error: Content is protected !!