ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്​ട്രീയ നീക്കം : ഝാർഖണ്ഡ്​ മുഖ്യമന്ത്രി

ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്​ട്രീയ നീക്കം : ഝാർഖണ്ഡ്​ മുഖ്യമന്ത്രി

റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ഹിന്ദുവാകാൻ സാധിക്കില്ലെന്നുമുള്ള ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറന്റെ പരാമർശത്തിൽ വിവാദം.കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന . ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്​ട്രീയ നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറന്റെ സംസാരത്തിനു ശേഷം ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കളാണോ എന്ന ഒരാളുടെ ചോദ്യത്തിന്​ നൽകിയ മറുപടിയാണ്​ വിവാദമുയർത്തിയത്​.

”ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്​. അതുകൊണ്ടാണ്​ അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്​. 32 ഗോ​ത്ര വർഗ വിഭാഗങ്ങളുണ്ട്​ നമ്മുടെ സംസ്​ഥാനത്ത്​. പക്ഷേ, ഝാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്​കാരവും ​പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല”- സോറൻ വ്യക്തമാക്കി .

പട്ടിക ജാതി, വർഗ വിഭാഗങ്ങളിൽ പെട്ടവർ വർഷങ്ങളായി അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ്​. 3.24 കോടി ആദിവാസികൾ രാജ്യത്തുണ്ട്​. ഝാർഖണ്ഡിൽ 26 ശതമാനവും ആദിവാസികളാണ്​. താൻ ഒരു ആദിവാസി ആയിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്​ ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഝാർഖണ്ഡ്​ മുക്​തി മോർച്ച അധ്യക്ഷൻ കൂടിയായ സോറൻ പറഞ്ഞു.അതെ സമയം ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്​ട്രീയ നീക്കം നടക്കുന്നതായും അത്​ സ്വന്തം മതമെന്ന അവരുടെ സങ്കൽപത്തിന്​ എതിരാണെന്നും സോറൻ കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!