മൂന്ന് പുതിയ മൊബൈൽ ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു എൽ ജി

മൂന്ന് പുതിയ മൊബൈൽ  ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു എൽ ജി

ന്യൂഡല്‍ഹി: മൂന്ന് പുതിയ മൊബൈൽ  ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു എൽ ജി.  എല്‍ ജി ഡബ്ല്യു41, ഡബ്ല്യു41 പ്ലസ്, ഡബ്ല്യു41 പ്രോ എന്നീ ഫോണുകള്‍ ആണ്  ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്‍വശത്ത് നാല് ക്യാമറകള്‍, 5,000 എം എ എച്ച് ബാറ്ററി, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഒരേ ഫീച്ചറുകളാണ്. എന്നാൽ  റാമിലും സ്റ്റോറേജിലും വ്യത്യാസമുണ്ട്.

എല്‍ ജി ഡബ്ല്യു41 (4ജിബി+64ജിബി)ന് 13,490 രൂപയാണ് വില. എല്‍ ജി ഡബ്ല്യു41 പ്ലസിന് (4ജിബി+ 128ജിബി) 14,490 രൂപയും എല്‍ ജി ഡബ്ല്യു41 പ്രോക്ക് (6ജിബി+ 128ജിബി) 15,490 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, മാജിക് ബ്ലൂ നിറങ്ങളിലാണ് ഫോണുകൾ.

അതെ സമയം എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.  ക്വാഡ് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറിയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്.

Leave A Reply
error: Content is protected !!