ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; രമേശ് ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനകരാറിനെച്ചൊല്ലി സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ കു​ത്ത​ക​ക​ളെ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ധാരണാപത്രത്തിലെ ഒരു ഭാ​ഗം മാത്രമാണ് റദ്ദാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. അസന്റിൽ ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു. പള്ളിപ്പുറത്ത് നൽകിയ 4 ഏക്കർ സ്ഥലവും തിരികെ വാങ്ങാൻ നടപടി ഇല്ല. മത്സ്യ നയത്തിൽ മാറ്റം വരുത്താനും നടപടി ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം വി​ൽ​ക്കാ​നു​ള്ള ശ്ര​മം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ന്നി​ട്ട് തെ​ളി​വു​ക​ൾ വ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ ക​ള്ള​ങ്ങ​ൾ മെ​ന​യു​ക​യാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​തെ​ന്ന് ഇ​എം​സി​സി പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ധാ​ര​ണാ​പ​ത്രത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. മ​ത്സ്യ​സം​സ്ക​ര​ണ​ത്തി​നാ​യി പ​ള്ളി​പ്പു​റ​ത്ത് ന​ൽ​കി​യ നാ​ലേ​ക്ക​ർ തി​രി​കെ വാ​ങ്ങ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​തി​ച്ച മ​ന്ത്രി​യാ​ണ് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് മ​ന്ത്രി​യും സ​ർ​ക്കാ​രും മാ​പ്പ് പ​റ​യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ഇ​തി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ശ​ക്ത​മാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന 27ന് ​ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ന് യു​ഡി​എ​ഫ് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 28.2.2020 ഇൽ അസന്റിൽ വച്ച് ഒപ്പിട്ട ധാരണ പത്രം ഇപ്പോഴും നിലനിൽക്കുകയാണ്. 2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂ യോർക്കിൽ വച്ച് ഇഎംസിസിയുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് വിശദ പദ്ധതി രേഖ സമർപ്പിച്ചത് എന്നു ഇഎംസിസി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണ്. ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. തെളിവുകൾ പുറത്തു വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു. ആഴക്കടൽ മൽസ്യ ബന്ധനത്തിന് ആസൂത്രിത നീക്കം ആണ് സർക്കാർ നടത്തിയത്. മൽസ്യ നയത്തിൽ വരുത്തിയ മാറ്റം പോലും ഇഎംസിസിയെ സഹായിക്കാനാണ്.

 

Leave A Reply
error: Content is protected !!