ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി നിയമനം, മൂന്നാം ദിനം രാജിവെച്ച് ചാമിന്ദ വാസ്

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി നിയമനം, മൂന്നാം ദിനം രാജിവെച്ച് ചാമിന്ദ വാസ്

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി നിയമിതനായി മൂന്നാം ദിനം രാജി സമർപ്പിച്ച് മുൻ താരം കൂടിയായ ചാമിന്ദ വാസ്.

പ്രതിഫലവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് വാസിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

വെസ്റ്റിൻഡീസ് പര്യടനത്തിനായി ടീം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ രാജി.

”അദ്ദേഹത്തിന്റെ നിബന്ധനകൾ അംഗീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതിനാൽ അദ്ദേഹം രാജിവെച്ചു.” – ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ മുതിൽന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Leave A Reply
error: Content is protected !!