ബംഗളൂരു: സംസ്ഥാനത്ത് ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് ആറുമരണം. ഒരാളുടെ പരുക്ക് ഗുരുതരമാണ്. കർണാടകയിലെ ചിക്കബല്ലാപുരിലാണ് അപകടം .ക്വാറികളിൽ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മരണപ്പെട്ട ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു സ്ഫോടക വസ്തുക്കൾ . പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു.നിയമവിരുദ്ധമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക മന്ത്രി സുധാകർ അറിയിച്ചു.