ഇന്ധനവില നിയന്ത്രിക്കാൻ പരോക്ഷ നികുതി കുറക്കണം : ആർ ബി ഐ

ഇന്ധനവില നിയന്ത്രിക്കാൻ പരോക്ഷ നികുതി കുറക്കണം : ആർ ബി ഐ

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ​ ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര -സംസ്​ഥാന സർക്കാറുകൾ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി ആർ ബി ഐ .പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറക്കണമെന്നാണ്​ റിസർവ് ബാങ്കിന്റെ ആവശ്യം.

കേന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ നികുതിയടക്കം പെട്രോളിന്​ 60 ശതമാനവും ഡീസലിന്​ 54 ശതമാനവും വിലവർധനയുണ്ട്​. സമ്പദ്​ വ്യവസ്​ഥയിലെ വില സമ്മർദ്ദം കുറക്കുന്നതിന്​ ഇവയുടെ നികുതി കുറ​ക്കേണ്ടത്​ അനിവാര്യമാണെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ പറഞ്ഞു. ഫെബ്രുവരി ആറിന്​ ചേർന്ന ധന നയ സമിതിയിലാണ്​ ആർ.ബി.ഐയുടെ പരാമർശം.

ഇന്ധന വില വർധനവ്​ സമ്പദ്​വ്യവസ്​ഥയിൽ വില സമ്മർദ്ദം കൊണ്ടുവരുമെന്നും ഇത്​ സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസർവ്​ ബാങ്ക്​ ചൂണ്ടിക്കാട്ടി. ആഗോള വിപണിയിൽ ഇന്ധനവില കുതിക്കുന്നതോടെ രാജ്യത്തും അതിന്​ അനുസൃതമായ വിലവർധനയുണ്ടാകാം. നികുതിനിരക്ക്​ കുറക്കുക മാത്രമാണ്​ ഇതിന്‍റെ പരിഹാരം. ഇന്ധനവിലവർധനവ്​ ഭക്ഷ്യവസ്​തുക്കൾ ഉൾപ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവർധനക്കും കാരണമാകും. 2021 സാമ്പത്തികവർഷത്തിൽ പെട്രോൾ, ഡീസൽ എക്​സൈസ്​ തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്ര ​ ബജറ്റിലെ നിർദേശം.

Leave A Reply
error: Content is protected !!