മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധത: എ വിജരാഘവൻ

മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധത: എ വിജരാഘവൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ്. ഇ​തി​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ന്നും വി​ജയ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സർക്കാരിന് ഒരു നിലപാട് ഉണ്ട്. അതിൽ മാറ്റമൊന്നുമില്ല. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ആണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ബി.ജെ.പിയുമായി യുഡിഎഫ് ധാരണയുണ്ട്. വികസന രാഷ്ട്രീയത്തിന് സ്വീകാര്യത – വിവാദങ്ങള്‍ക്കൊണ്ട് തളര്‍ത്താമെന്ന യുഡിഎഫ് മോഹത്തിന് തിരിച്ചടിയാണ് ഈ ജാഥയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് നേതൃത്വം മാറി. കോണ്‍ഗ്രസ് അണികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. പോണ്ടിച്ചേരിയില്‍ ഇതാണ് കണ്ടത്. ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളില്‍ നിന്നും യുഡിഎഫ് വിട്ടു നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കണം. ജമാഅത്തെ ഇസ്ലമായുമായി സഖ്യം തുടരുമോ എന്നതും വിശദീകരണം.

Leave A Reply
error: Content is protected !!