അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്ക് സന്തോഷ വാർത്ത. ഫിറ്റ്നസ് ടെസ്റ്റ് പാസായ പേസർ ഉമേഷ് യാദവിനെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി.
നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തുടയിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.
തിങ്കളാഴ്ച മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പാസായതോടെയാണ് താരത്തെ ടീമിലെടുത്തത്. ഉമേഷിനെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിച്ചാൽ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതോടെ ഷാർദുൽ താക്കൂറിനെ വിജയ് ഹസാരെ ട്രോഫിക്കായി സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു.