പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ ബാലറ്റിന് പിന്തുണ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ ബാലറ്റിന് പിന്തുണ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ചിരകാല സ്വപ്നമായിരുന്ന പോസ്റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഉറപ്പാക്കുന്നത് സജീവപരിഗണനയിലാണെന്ന് കമ്മിഷൻ വാർത്താക്കുറിപ്പും ഇറക്കി. ഇത് സംബന്ധിച്ച് നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

അതെ സമയം കമ്മിഷന്റെ നീക്കം പ്രതീക്ഷ നൽകുന്നതാണെന്നും ഈ വർഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽനിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു.നാട്ടിലെത്താതെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അനുമതിയുള്ളതിനാൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് ഷംഷീർ ചൂണ്ടിക്കാട്ടി .18,22,173 ഫിലിപ്പീൻസ് സ്വദേശികൾ യു.എ.ഇ.യിൽ നിന്നു വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതും അദ്ദേഹം പറഞ്ഞു .

Leave A Reply
error: Content is protected !!