ലൈഫ് മിഷൻ ഇടപാട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്‌സ്മെന്റ് കേസെടുത്തു

ലൈഫ് മിഷൻ ഇടപാട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്‌സ്മെന്റ് കേസെടുത്തു

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു.  യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്താണ്   എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്ന് ഇഡി പറയുന്നു.

ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയിലേക്ക് മാറ്റാന്‍ സന്തോഷ് ഈപ്പന്‍ സ്വപ്‌ന അടക്കമുള്ള പ്രതികളെ സഹായിച്ചുവെന്നും ഇഡി പറയുന്നു. സന്തോഷ് ഈപ്പനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പു ചേര്‍ത്താണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോളര്‍ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പന്‍ സഹായിച്ചിരുന്നു.

നിലവില്‍ കേസില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നാണ് വിവരം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.

Leave A Reply
error: Content is protected !!