മധുര പ്രതികാരം ; ഇമ്രാന്‍ ഖാന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യയുടെ അനുമതി

മധുര പ്രതികാരം ; ഇമ്രാന്‍ ഖാന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യയുടെ അനുമതി

ന്യൂഡല്‍ഹി: 2019ല്‍ മോദിക്ക് യാത്രാനുമതി നിഷേധിച്ചെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി. ശ്രീലങ്കൻ യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ദ്വിദിന സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേയ്ക്ക് തിരിക്കുന്നത് .

പൊതുവെ വിവിഐപി വിമാനങ്ങള്‍ക്ക് രാജ്യങ്ങള്‍ വ്യോമമാര്‍ഗം തുറന്നു നല്‍കാറുണ്ട്. എന്നാല്‍ 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് യാത്രയ്ക്ക് പാക് വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു .

പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാന്‍ ഖാനെ അനുഗമിക്കുന്നുണ്ട്. ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്താനും ശ്രീലങ്കയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ശ്രീലങ്ക പ്രസിഡന്റ് ഗോതബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചകള്‍ നടത്തിയേക്കും .

Leave A Reply
error: Content is protected !!