പെട്രോളിന് വില കൂട്ടിയിട്ട് മാറി നിന്ന് ചിരിക്കുന്ന മോദി : മണ്ടന്മാരുടെ കൂടാരത്തിൽ ഓടിക്കേറാൻ പി ടി ഉഷയും

പെട്രോളിന് വില കൂട്ടിയിട്ട് മാറി നിന്ന് ചിരിക്കുന്ന മോദി : മണ്ടന്മാരുടെ കൂടാരത്തിൽ ഓടിക്കേറാൻ പി ടി ഉഷയും

സാധാരണക്കാരന്റെ നടുവൊടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന പെട്രോൾ വില ഇന്നും കൂടി . ഓരോ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടിയിട്ട് മാറിനിന്ന് ചിരിക്കുന്ന ഒരു മഹാനുണ്ട് ആരാണെന്നറിയാമോ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി .

നമ്മൾ ഓരോ പ്രാവശ്യം പമ്പിൽ കേറി പെട്രോൾ അടിക്കുമ്പോഴും നമ്മളെ നോക്കി പരിഹസിക്കുന്ന മോദിയുടെ മുഖം വച്ചുള്ള വലിയ ബോർഡ് പമ്പിൽ കാണാം .  ഈ ബോഡ് കാണുമ്പോൾ തന്നെ മോദിയെ തെറിയും വിളിച്ചാണ് ഒട്ടു മിക്കവാരും പെട്രോൾ അടിച്ചു മടങ്ങുന്നത് .

ഇത് തമാശയായിട്ടാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ ട്രോളായി പ്രചരിക്കുന്ന സത്യമാണ് . നാൾക്കുനാൾ നടക്കുന്ന ഈ വില വർദ്ധനവിനെയും ന്യായീകരിച്ചു രംഗത്തിറങ്ങിയിരിക്കകയാണ് മോദി .
പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന് കാരണം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നാണ് മോദി കുറ്റപ്പെടുത്തുന്നത് .

ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ആശ്രയത്വം വര്‍ധിപ്പിച്ച് രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ ഇന്നീ കാണുന്ന വിധത്തില്‍ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയതെന്നാണ് മോദി പറയുന്നത് .
ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുക്ക് ഇപ്പോള്‍ ഈ വിധത്തില്‍ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

മോദി ആ പറഞ്ഞതാണ് സത്യം . കാരണം കഴിഞ്ഞ സർക്കാർ അതിന് ശ്രമിക്കണമായിരുന്നു . കഴിഞ്ഞ സർക്കാർ ആരാ മോദി തന്നെയല്ലേ ? ഇതെല്ലാം ചെയ്തു വച്ചിട്ട് വീണ്ടും ഏഴ് വര്ഷം മുൻപ് ഭരിച്ച യു പി എ സർക്കാരിനെ കുറ്റം പറഞ്ഞു അവരുടെ തലയിൽ കൊണ്ട് വയ്ക്കാനാണ് ശ്രമം .

താന്‍ ആരേയും കുറ്റപ്പെടുത്തുകയോ പഴി ചാരുകയോ അല്ല വസ്തുതകള്‍ പറയുകമാത്രമാണ് ചെയ്യുന്നത് എന്ന് വിശദീകരിച്ചുകൊണ്ടാണ് മോദി ഈ വിധത്തിലൊരു പ്രസ്താവന നടത്തിയത്. രാജ്യത്ത് ചരിത്രത്തിലാദ്യമായി ഇന്ധനവില നൂറുകടന്നത് കോൺഗ്രസ്സിന്റെ പിടിപ്പുകേട് കൊണ്ടാണോ ? ഒരു ഉളിപ്പുമില്ലല്ലോ ഇങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കാൻ .

രാജ്യത്ത് ആകെ ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഗ്യാസിന്റെ 53 ശതമാനവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു.

നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കുരുത്താൽ അതും അവനൊരു തണലായിരിക്കുമെന്ന് ഒരു പഴമൊഴിയുണ്ട് . കണ്ണടച്ചു ഇരുട്ടാക്കുന്ന മോദിയുടെ തന്ത്രം രാജ്യത്തെ എഴുത്തും വായനയും അറിയാത്ത പട്ടിണി പാവങ്ങൾ പോലും വിശ്വസിക്കില്ല . വിശ്വസിക്കുന്ന മറ്റൊരു കൂട്ടമുണ്ട് സംഖികൾ .

ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുമ്പോഴും ബിജെപി യിൽ ചേരാൻ നടക്കുകയാണ് ചില ജട കൊഴിഞ്ഞ സിംഹങ്ങൾ . മെട്രോ ശ്രീധരനെപ്പോലുള്ളവർ ഇതിന് എന്ത് മറുപടിയാണ് ജനത്തിനു നൽകാൻ കഴിയുക . നേരത്തെ ഒരു സിംഹം ജേക്കബ് തോമസ് ബിജെപി യിൽ ചേർന്നിരുന്നു .

അദ്ദേഹം പറഞ്ഞത് പെട്രോളിനും ഡീസലിനും ഇനിയും കൂടണമെന്നാണ് . അതിന് വില കൂടിയെങ്കിലേ അതിന്റെ ഉപയോഗം കുറയുകയുള്ളുവെന്ന് . എന്ത് മണ്ടത്തരമാണ് ആ പറഞ്ഞത് . ഇന്ധനത്തിന് വിലകൂടിയാൽ നമ്മൾക്ക് ഭഷിക്കേണ്ട ഭക്ഷണ സാധനങ്ങൾ പോലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരില്ല . ഭക്ഷണം കിട്ടാതെ ആളുകൾ പട്ടിണികിടന്ന് മരിക്കും .

ഇങ്ങനെയുള്ള  മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും വിളിച്ചുകൂവുന്ന മാന്യന്മാരാണ് ഇപ്പോൾ കേരളത്തിൽ ബിജെപി യെ നയിക്കുന്നത് . ഇങ്ങനെ മണ്ടന്മാരുടെ കൂടാരത്തിലേക്ക് ഓടിക്കേറാൻ കാത്തിരിക്കുന്ന പി ടി ഉഷയും നല്ലതുപോലെ ചിന്തിക്കുന്നത് നല്ലതാ .

Leave A Reply
error: Content is protected !!