മുംബൈ: അഞ്ച് ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു.
ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.