സ്ഥാനാര്‍ത്ഥി നിര്‍ണയം; കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

സ്ഥാനാര്‍ത്ഥി നിര്‍ണയം; കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം:  നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് ജോസഫ് മാര്‍ പെരുന്തോട്ടമാണ് ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്ന പരോക്ഷ നിര്‍ദേശമാണ് ലേഖനത്തിലുള്ളത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ഥികളാക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെടുന്നു.

1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്റു പിസിസികള്‍ക്ക് കത്തയച്ചത് മാതൃകയാക്കണെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം സഭയുടെ ലേബലില്‍ മത്സരിപ്പിക്കാന്‍ എന്നും ലേഖനത്തിലുണ്ട്. സമുദായത്തോട് കൂറില്ലാത്തവര്‍ പലപ്പോഴും സമുദായത്തിന്റെ പേരിൽ ഇത്തരം സ്ഥാനങ്ങളില്‍ എത്താറുണ്ട്. അവര്‍ സമുദായത്തിന് എതിരായ നടപടികള്‍ എടുക്കുന്നു. അത് ഒഴിവാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കരുത്. സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളും ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്നു മാത്രമല്ല, ആപത്കരവുായിരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

 

 

Leave A Reply
error: Content is protected !!