തലശ്ശേരി പതിപ്പിൽ ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’

തലശ്ശേരി പതിപ്പിൽ ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’

തലശ്ശേരി : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിൽ ചൊവ്വാഴ്ചത്തെ ഉദ്ഘാടന ചിത്രം ബോസ്‌നിയൻ ആഭ്യന്തരയുദ്ധത്തിൽ ഇരയായവരുടെ ജീവിതം പറയുന്ന ‘ക്വോവാഡിസ് ഐഡ’.

ആഭ്യന്തരയുദ്ധകാലത്ത് ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി പരിഭാഷകയായി പ്രവർത്തിക്കുന്ന ഐഡയാണ് കേന്ദ്ര കഥാപാത്രം. യു.എൻ. അഭയാർഥി ക്യാമ്പിലെ ജീവിതവും മരണത്തിനും രക്ഷപ്പെടലിനും ഇടയിലെ സാഹസിക സഞ്ചാരവുമാണ് പ്രമേയം.

ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ചിത്രത്തിന്റെ സംവിധായകൻ ജാസ്മില സബാനിക്കാണ്. ലോകസിനിമ വിഭാഗത്തിലാണ് ഈ ചിത്രമുള്ളത്.

Leave A Reply
error: Content is protected !!