ചലച്ചിത്രമേളയില്‍ ഇന്ന് 19 ചിത്രങ്ങള്‍

ചലച്ചിത്രമേളയില്‍ ഇന്ന് 19 ചിത്രങ്ങള്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചൊവ്വാഴ്ച 19 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. രാവിലെ 9.30-ന് മൂന്ന് തിയേറ്ററുകളിലാണ് ആദ്യ പ്രദര്‍ശനം.

ലിബര്‍ട്ടി ഗോള്‍ഡില്‍ ഓട്ടോ പോര്‍ട്രെയ്റ്റ് ഓഫ് ദ ഡിസംബര്‍, ലിറ്റില്‍ പാരഡൈസില്‍ എറ്റെ 85, മൂവി ഹൗസില്‍ യെ മാ ഫെന്‍ സോങ് എന്നിവ സ്‌ക്രീനില്‍ തെളിയും. നാല് മത്സരചിത്രങ്ങള്‍ ചൊവ്വാഴ്ച പ്രദര്‍ശനത്തിനുണ്ടാകും.

ദിസ് ഈസ് നോട്ട് എ ബുറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍, ഷെയ്ത്താന്‍ വൊജുദ് നദാരദ്, ലോസ് നൊംബ്രസ് ഡെ ലാസ് ഫ്ളോര്‍സ്, സെപ്ലംമിസ് ഒലുംലര്‍ അരസിന്‍ഡ എന്നിവയാണ് ചിത്രങ്ങള്‍. ലോകസിനിമാ വിഭാഗത്തില്‍ എട്ട് സിനിമകളും മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ രണ്ടും ഗൊദാര്‍ദിന്റെ രണ്ടും ചിത്രങ്ങളും ചൊവ്വാഴ്ചയുണ്ടാകും.

Leave A Reply
error: Content is protected !!