തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന ‘നിലാവ്’ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി ഇനി മുതൽ എൽ.ഇ.ഡി ആകുകയാണ്. ഊർജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീർഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വിതരണത്തിലെ ഊർജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽ ഇനത്തിൽ നൽകിവരുന്ന അധികച്ചെലവും ഒഴിവാക്കാൻ സഹായിക്കുന്നതാണ് ‘നിലാവ്’ എന്ന പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായാണ് ഇത് യാഥാർഥ്യമാക്കുന്നത്. കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്.

Leave A Reply
error: Content is protected !!