ഷാര്‍ജയില്‍ സാമൂഹികപ്രവര്‍ത്തക സഫീറ മുനീര്‍ അന്തരിച്ചു

ഷാര്‍ജയില്‍ സാമൂഹികപ്രവര്‍ത്തക സഫീറ മുനീര്‍ അന്തരിച്ചു

ഷാര്‍ജ: സ്ത്രീകളുടെ കോവിഡ് വാര്‍ഡുകളിലും സാമൂഹിക – സാംസ്കാരിക മേഖലകളിലും നിർണായക പങ്കു വഹിച്ച ജീവകാരുണ്യ പ്രവര്‍ത്തക കോഴിക്കോട് അഴിയൂർ സഫീറാസിൽ സഫീറ മുനീര്‍ (45) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .

ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി പുന്നോല്‍ ആന​ൻറവിട മുനീറിന്റെ ഭാര്യയാണ്. മക്കളില്ല. ഖബറടക്കം ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കെ.എം.സി.സി, വടകര എന്‍.ആര്‍.ഐ ഫോറം തുടങ്ങിയ സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു സഫീറ.

Leave A Reply
error: Content is protected !!