പത്തനംതിട്ട ജില്ലയിലെ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന.

പത്തനംതിട്ട ജില്ലയിലെ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന.

പത്തനംതിട്ട ജില്ലയില്‍ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് കോവിഡ് റാന്‍ഡം പരിശോധന നടത്താന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കോവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് ഷോപ്പിംഗ് മാളും ഓഫീസ് സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് പരിശോധിക്കുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം നിലവില്‍ 36 എന്നത് 100 ആയി ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു. സെക്ടറല്‍ മജിട്രേറ്റുമാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോകുന്ന പോലീസുകാരുടെ എണ്ണവും ആനുപാതികമായി ഉയര്‍ത്തും. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും.

Leave A Reply
error: Content is protected !!