കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക് നാളെ ആശുപത്രി വിടും. ഗോവയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ശ്രീപദ് യശോ നായിക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഗോവയിലെ ബാംബോലിൻ ആശുപത്രിയിലാണ് യശോ നായികിനെ പ്രവേശിപ്പിച്ചിരുന്നത്.
കർണ്ണാടകയിലെ അങ്കോലയിലെ ദേശീയപാതയിൽ വെച്ചാണ് ജനുവരി 11ന് ശ്രീപദ് യശോനായികിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യയും പി.എയും വാഹനത്തിലുണ്ടായിരുന്നു. ഭാര്യ വിജയാ നായികും പേഴ്സണൽ സെക്രട്ടറിയും അപകടത്തിൽ മരണപ്പെട്ടിരുന്നു.