ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഓടക്കാലി: അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിക്ക് സമീപം പൂമലയിൽ മണ്ണിട്ട് നികത്തിക്കൊണ്ടിരുന്ന പാറമടയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.
കോട്ടപ്പടി ആയപ്പാറ ഒറ്റാക്കുഴി സജീവിന്റെ മകൻ സച്ചിൻ (24) ആണ് മരണപ്പെട്ടത്.

ഉപയോഗ്യശൂന്യമായി കിടന്നിരുന്ന പാറമട നികത്തുന്നതിന്റെ ഭാഗമായി ഫ്ലൈവുഡ്
കമ്പനികളിലെ മാലിന്യവുമായി വന്ന ലോറിപിറകോട്ട് എടുത്ത് മാലിന്യം
നിക്ഷേപിക്കാൻ ശ്രമിക്കുമ്പോൾ ആണ്അപകടം സംഭവിക്കുന്നത്.

ഏകദേശം നൂറ് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞെ ടിപ്പർലോറിയുടെ മുൻഭാഗം മാലിന്യ കൂമ്പാരം നിറഞ്ഞ ചെളിയിലേക്ക് പതിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സച്ചുവിനെ പുറത്തെടുത്തത്. ടിപ്പർലോറിയിൽ കൂടെയുണ്ടായിരുന്നയാളാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

Leave A Reply
error: Content is protected !!