തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിന് വീണ്ടും വിലക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിന് വീണ്ടും വിലക്ക്

തൃശ്ശൂർ:കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വീണ്ടും വിലക്ക്.

പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണസമിതി നല്കിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നല്കിയത്.

2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഇതാണ് വനംവകുപ്പ് റദ്ദാക്കിയത്. ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് കളക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!