ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് കോൺഗ്രസ്സ്

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു,

എല്ലാ മേഖലകളിലും ഇളവുകളും, നിയന്ത്രണങ്ങളും, ഉദാരമാക്കുമ്പോൾ വൈകാരികമായി ഗുരുവായൂർ ഒരേ മനസ്സോടെ ഏറ്റെടുക്കുന്ന ഉത്സവത്തിന് അതി നിയന്ത്രണങ്ങൾ ഇല്ലാതെ തദ്ദേശവാസികൾക്ക് പങ്കുച്ചേരുവാനും, വീക്ഷിക്കുവാനും അവസരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് ഓ.കെ.ആർ മണികണ്ഠൻ അധ്യക്ഷനായിരുന്നു,
R.രവികുമാർ, KPഉദയൻ, ശശിവാറണാട്, ബാലൻ വാറണാട്, ശിവൻപാലിയത്ത്, അരവിന്ദൻ പല്ലത്ത്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, C.S സൂരജ്, V.K സുജിത്ത്, ഷൈൻ മനയിൽ, മണി ചെമ്പകശ്ശേരി, ശശി വല്ലാശ്ശേരി, കോങ്ങാട്ടിൽ അരവിന്ദൻ, രാമചന്ദ്രൻപ ല്ലത്ത്, പ്രിയ രാജേന്ദ്രൻ, സി.മുരളി, എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!