വെസ്റ്റ്‌ഹാമിനെതിരായ തോൽവി, ലാംപാർഡിനു പിന്നാലെ മൗറിഞ്ഞോയും പുറത്താക്കൽ ഭീഷണിയിൽ.

വെസ്റ്റ്‌ഹാമിനെതിരായ തോൽവി, ലാംപാർഡിനു പിന്നാലെ മൗറിഞ്ഞോയും പുറത്താക്കൽ ഭീഷണിയിൽ.

ലാംപാർഡിനു പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു പ്രമുഖ പരിശീലകൻ കൂടി പുറത്താവലിൻ്റെ വക്കിലെത്തി നിൽക്കുകയാണ്. മറ്റാരുമല്ല ലോക പ്രശസ്ത പരിശീലകനായ ടോട്ടനം ഹോട്സ്പറിൻ്റെ സ്വന്തം ഹോസെ മൗറിഞ്ഞോയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ടോട്ടനത്തിൻ്റെ സമീപകാലത്തെ പ്രകടനമാണ് മൗറീഞ്ഞോക്ക് തിരിച്ചടിയായി ഭവിച്ചിരിക്കുന്നത്.ടോട്ടനത്തിൻ്റെ പ്രകടനം കണക്കിലെടുക്കുകയാണെങ്കിൽ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചു പരാജയങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

ഒപ്പം എഫ്എ കപ്പിൽ എവർട്ടണോട് തോറ്റു പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അടിയറവു പറഞ്ഞതോടെയാണ് ലാംപാർഡിനു സമാനമായ സാഹചര്യം മൗറിഞ്ഞൊക്കും ഉയർന്നു വന്നിരിക്കുന്നത്.

Leave A Reply
error: Content is protected !!