ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു. രണ്ടര ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 24.84 ലക്ഷം പേർ മരിച്ചു. എട്ട് കോടി എഴുപത്തിയേഴ് ലക്ഷം പേർ സുഖം പ്രാപിച്ചു.

അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 5.12 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.

ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 10,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേർ മരിച്ചു.രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 1,01,97,531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.47 ലക്ഷം പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും 41 ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.

Leave A Reply
error: Content is protected !!