യുഎഇ മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിച്ചു

യുഎഇ മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിച്ചു

യുഎഇ മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിച്ചു.അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 27 വിദ്യാർഥികൾ ചേർന്നു നിർമിച്ച ദാബിസാറ്റ് ഉപഗ്രഹം 3 മാസമെടുത്തു രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.അമേരിക്കയിലെ  സിഗ്നസ് ബഹിരാകാശ നിലയത്തിൽ  നിന്നാണ് വിക്ഷേപിച്ചത്.ബഹിരാകാശ യാത്രയിൽ യുഎഇയുടെ മറ്റൊരു നാഴികക്കല്ലു കൂടിയാണിത്.

ചൊവ്വാപേടകമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെ യുഎഇ മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിക്കുന്നത് .ഭൂമിയിലെ ചെറുചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങൾ ലഭ്യമാക്കുക, പ്രകൃതിക്ഷോഭങ്ങൾ,ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ യഥാസമയം കണ്ടെത്തി വിവരങ്ങളും ചിത്രങ്ങളും കൈമാറുക, ബഹിരാകാശ ഗവേഷണത്തിനു ആവശ്യമായ ഡേറ്റകളും ഉന്നത ഗുണനിലവാരമുള്ള ചിത്രങ്ങളും ശേഖരിക്കുക എന്നിവയാണ് പ്രധാന ദൗത്യം.

Leave A Reply
error: Content is protected !!