ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 257 ആയി

ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 257 ആയി

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണമടഞ്ഞു. 463 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 495 പേര്‍ സുഖം പ്രാപിച്ചു. വിദേശങ്ങളില്‍ നിന്നെത്തിയ 38 പേരുള്‍പ്പെടെയാണ് 463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഒരാള്‍ കൂടി മരണമടഞ്ഞതോടെ ആകെ മരണം 257.

9,917 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി വര്‍ധനയുള്ളത് ആശ്വാസകരമാണ്. 1,60,889 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 1,50,715 പേരും സുഖം പ്രാപിച്ചവരാണ്. പ്രതിദിനം 5,000ത്തിനും 13,000 ത്തിനും ഇടയിലാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ എണ്ണം. ഇതുവരെ 15,05,646 പേരെയാണ് പരിശോധിച്ചത്.

Leave A Reply
error: Content is protected !!