ജഗമേ തന്തിരം ടീസർ എത്തി

ജഗമേ തന്തിരം ടീസർ എത്തി

ധനുഷ് –കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ടീസർ എത്തി. ഗാംഗ്സ്റ്റർ വേഷത്തിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ജഗമേ തന്തിരത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നു.

നെറ്റ്ഫ്ളിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടനാണ്. ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്‌മോ.

ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിംഗ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപ്പതാമത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.

Leave A Reply
error: Content is protected !!