ഉത്തര്‍പ്രദേശില്‍ രണ്ട് കടക്കാര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി; വീഡിയോ വൈറൽ

ഉത്തര്‍പ്രദേശില്‍ രണ്ട് കടക്കാര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി; വീഡിയോ വൈറൽ

ഉത്തര്‍പ്രദേശില്‍ രണ്ട് കടക്കാര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി.ബാഗ്പത്തിലെ അതിഥി ഭവാന്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷം.കടയുടമകളും അവിടുത്തെ ജീവനക്കാരും തമ്മിലാണ് കൂട്ടയടി നടന്നത്. ഏതാണ്ട് 20 മിനുട്ടോളം നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കടയിലേക്ക് ആളുകളെ വിളിച്ചു കയറ്റാന്‍ രണ്ട് കടയുടമകളും തെരുവില്‍ ആളുകളെ നിര്‍ത്തിയിരുന്നു. ഇവര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ 8 പേരെ ബാഗ്പത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലെടുത്തവരുടെ ഫോട്ടോയും മറ്റും ബാഗ്പത്ത് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!