യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ ഇരുവിഭാഗങ്ങളും നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ കാര്‍ഷിക നിയമങ്ങളെ ചൊല്ലി ബിജെപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാവുകയാണ്. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ എത്തിയ കേന്ദ്രമന്ത്രി സഞ്‌ജീവ് ബാല്യന് ഞായറാഴ്‌ച ഷിംലയില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. മന്ത്രിയുടെ വാഹന വ്യൂഹം ട്രാക്‌ടര്‍ ഉപയോഗിച്ചാണ് ഗ്രാമവാസികള്‍ തടഞ്ഞത്.

Leave A Reply
error: Content is protected !!