കെ​എ​സ്ആ​ർ‌​ടി​സി സൂ​ച​നാ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

കെ​എ​സ്ആ​ർ‌​ടി​സി സൂ​ച​നാ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്.

ഒത്തുതീർപ്പിനായി തിങ്കളാഴ്ച ടി.ഡി.എഫ്., കെ.എസ്.ടി. എംപ്ലോയീസ് സംഘ് നേതാക്കളുമായി സി.എം.ഡി. ബിജു പ്രഭാകർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പള പരിഷ്കരണത്തിലാണ് ചർച്ച വഴിമുട്ടിയത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു.

Leave A Reply
error: Content is protected !!