ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തണമെന്ന് ദക്ഷിണ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തണമെന്ന് ദക്ഷിണ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തണമെന്ന് ദക്ഷിണ റെയിൽവേ.ഒരു യാത്രക്കാരന് മാസത്തിൽ തീവണ്ടിയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55- ആയി ഉയർത്തണമെന്നാണ്‌ ആവശ്യം.

സാധാരണ സർവീസ് പുനരാരംഭിക്കാത്തതിനാൽ സീസൺ ടിക്കറ്റ് നൽകിത്തുടങ്ങിയിട്ടില്ല. കൂടുതൽ യാത്രചെയ്യണമെങ്കിൽ കൗണ്ടറുകൾ വഴി ബുക്ക് ചെയ്യണം. മുഴുവൻ സ്റ്റേഷനുകളിലും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുമില്ല. പ്രധാന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. അതിനാൽ സ്ഥിരം യാത്രക്കാർക്ക് ട്രാവൽ എജൻസികളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് ഒരു ഐ.ഡി.വഴി മാസത്തിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55 ആയി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്.

Leave A Reply
error: Content is protected !!