ഇ.എസ്​.ഐ ആനുകൂല്യം നേടാൻ പുതിയ ഇളവുകൾ

ഇ.എസ്​.ഐ ആനുകൂല്യം നേടാൻ പുതിയ ഇളവുകൾ

കോ​വി​ഡ് കാ​ല​ത്ത് ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ങ്ങ​ൾ, പ്ര​സ​വാ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള ഹാ​ജ​ർ കാ​ലാ​വ​ധി പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ഇ​എ​സ്ഐ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 2020 മാ​ർ​ച്ച് മു​ത​ൽ 2021 ജൂ​ൺ വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ കാ​ല​യ​ള​വി​ൽ 78 ദി​വ​സം ഹാ​ജ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 39 ദി​വ​സ​മാ​ക്കി കു​റ​ച്ചു. പ്ര​സ​വാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ 70 ദി​വ​സം ഹാ​ജ​ർ‌ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 35 ദി​വ​സ​മാ​യും കു​റ​യ്ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

21,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്ര​തി​മാ​സ വേ​ത​ന​മു​ള്ള​വ​രെ ഇ.​എ​സ്.​ഐ പ​രി​ധി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ജൂ​ൺ​വ​രെ മ​ര​വി​പ്പി​ച്ചു. പ്ര​ത്യേ​കാ​നു​മ​തി കൂ​ടാ​തെ അ​ഞ്ചു കോ​ടി രൂ​പ​വ​രെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചെ​ല​വ​ഴി​ക്കാ​ൻ ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല മേ​ധാ​വി​ക്ക്​ അ​ധി​കാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ പ​രി​ധി 30 ല​ക്ഷ​മാ​ണ്.

Leave A Reply
error: Content is protected !!