കൊടുങ്ങല്ലൂർ: ബി.ജെ.പി പ്രാദേശിക നേതാവും യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരിക്കെ കൊല്ലപ്പെട്ട സത്യേഷിെൻറ ഭാര്യ കെ.എസ്. സജിത സി.പി.എമ്മിൽ ചേർന്നു. കൊടുങ്ങല്ലൂരിൽ സി.പി.എം സംഘടിപ്പിച്ച ശിൽപശാലയിൽ മുതിർന്ന നേതാവ് അമ്പാടി വേണു സജിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മുൻ കോൺഗ്രസ് പ്രവർത്തകയും ‘വൺ ഇന്ത്യ വൺ പെൻഷൻ’ അംഗവുമായ ഹസീനയും സി.പി.എമ്മിൽ ചേർന്നു. ഹസീനയെ ജില്ല കമ്മിറ്റി അംഗം എം. രാജേഷ് സ്വീകരിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെ പത്താം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഹസീനയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ഏരിയ കമ്മിറ്റി അംഗം മുഷ്താഖലി, കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി പ്രഭേഷ് എന്നിവർ സംസാരിച്ചു.
പത്ത് വർഷത്തിലേറെയായി ബി.ജെ.പിയുടെ നേതൃത്വത്തിൽ സത്യേഷ് ബാലിദാന ദിനാചരണപരിപാടികൾ കൊടുങ്ങല്ലൂരിൽ നടക്കാറുണ്ട്.