കൂട്ടത്തല്ല് ,വിവാഹസദ്യ വിളമ്പുന്നതിനിടയിൽ

കൂട്ടത്തല്ല് ,വിവാഹസദ്യ വിളമ്പുന്നതിനിടയിൽ

പു​ന​ലൂ​ർ: വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യു​ള്ള കൂ​ട്ട​ത്ത​ല്ലി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന വി​വാ​ഹ​ത്തി​ലാ​ണ്​ ത​ല്ലു​ണ്ടാ​യ​ത്. ആ​ര്യ​ങ്കാ​വിലെ യു​വ​തി​യു​ടെ​യും ക​ട​യ്ക്ക​ലി​ൽ നി​ന്നു​ള്ള വ​ര​െൻറ​യു​മാ​യി​രു​ന്നു വി​വാ​ഹം.

സ​ദ്യ വി​ള​മ്പു​ന്ന​തി​നി​ടെ വ​ധു​വി​െൻറ ഭാ​ഗ​ത്തു​ള്ള യു​വാ​വി​നെ വ​ര​െൻറ ആ​ളു​ക​ളി​ൽ​പെ​ട്ട ചി​ല​ർ മ​ർ​ദി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത് മ​റു​വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യ​തോ​ടെ കൂ​ട്ട​ത്ത​ല്ലാ​യി. അ​ര​മ​ണി​ക്കൂ​റോ​ളം സം​ഘ​ർ​ഷ​മു​ണ്ടാ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​മ​റി​ഞ്ഞ് തെ​ന്മ​ല പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും അ​ടി​യു​ണ്ടാ​ക്കി​യ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​െൻറ ആ​ളു​ക​ളി​ൽ​പെ​ട്ട​വ​രാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തെ​ന്ന് വ​ധു​വി​െൻറ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​ട​യ്ക്ക​ലി​ൽ​നി​ന്ന്​ വി​വാ​ഹ​ത്തി​നെ​ത്തി​യ ആ​റു​പേ​രെ തെ​ന്മ​ല പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Leave A Reply
error: Content is protected !!