യുഎഇയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം 2.95 കോടി കവിഞ്ഞു

യുഎഇയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം 2.95 കോടി കവിഞ്ഞു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 1140 ആയി. 2105 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 3355 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,56,430 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2.95 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,72,530 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

Leave A Reply
error: Content is protected !!