ദോഹ ഡിസൈൻ ഡിസ്ട്രിക്ടിന് തുടക്കമായി

ദോഹ ഡിസൈൻ ഡിസ്ട്രിക്ടിന് തുടക്കമായി

കലയും സർഗാത്മകതയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഹ ഡിസൈൻ ഡിസ്ട്രിക്ടിന് തുടക്കമായി. സുസ്ഥിരതയുടെ പര്യായമായ മിഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലാണ് ഡിസൈൻ ഡിസ്ട്രിക്ട് തുറന്നത്. കഴിഞ്ഞ ദിവസം വെർച്വൽ വേദിയിലൂടെയാണ് മിഷ്‌റെബ് ഡവലപ്പർമാരായ മിഷ്‌റെബ് പ്രോപ്പർട്ടീസ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ  ഉദ്ഘാടനം പ്രഖ്യാപിച്ചത്.

ആശയങ്ങൾക്കും പുതുമകൾക്കും പദ്ധതികൾക്കുമുള്ള സ്ഥിര കേന്ദ്രം കൂടിയാണിത്. കലയുടെയും സർഗാത്മകതയുടെയും കേന്ദ്രമെന്ന നിലയിൽ മിഷ്‌റെബ് ഡൗൺടൗൺ ദോഹയുടെ പദവി ശക്തിപ്പെടുത്താനും പ്രാദേശിക ഡിസൈനർമാരുടെ ഉന്നതിക്കായി അത്യാധുനിക കലാകേന്ദ്രമായി പ്രവർത്തിക്കാനുമാണ് ഡിസൈൻ ഡിസ്ട്രിക്ട് തുറന്നത്.

Leave A Reply
error: Content is protected !!