കുവൈത്തിൽ റസ്​റ്റാറൻറുകളിൽ ഇരുന്ന്​ കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു

കുവൈത്തിൽ റസ്​റ്റാറൻറുകളിൽ ഇരുന്ന്​ കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു

കുവൈത്തിൽ റെസ്​റ്റാറൻറുകളിൽ ഇരുന്ന്​ കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു.ഫെബ്രുവരി 24 ബുധനാഴ്​ച മുതലാണ്​ ഉത്തരവിന്​ പ്രാബല്യം. തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​.

ഷോപ്പിങ്​ മാളുകൾക്കുള്ളിലെ റെസ്​റ്റാറൻറുകൾക്കും കഫെകൾക്കും ഉത്തരവ്​ ബാധകമാണ്​. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാത്രമാണ്​ ഇരുന്ന്​ കഴിക്കാൻ വിലക്കുണ്ടായിരുന്നത്​.

കോവിഡ്​ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ്​ നടപടി ശക്​തമാക്കിയത്​. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല.

Leave A Reply
error: Content is protected !!