കുവൈത്തിൽ വിദേശികളുടെ കോവിഡ് വാക്​സിനേഷൻ ആരംഭിച്ചു

കുവൈത്തിൽ വിദേശികളുടെ കോവിഡ് വാക്​സിനേഷൻ ആരംഭിച്ചു

കുവൈത്തിൽ വിദേശികൾക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക്​ നേരത്തെ മുതൽ വാക്​സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി സ്വീകരിച്ചുതുടങ്ങി.

മിഷ്​രിഫ്​ ഇൻറർനാഷനൽ എക്​സിബിഷൻ സെൻററിലെ കുത്തിവെപ്പ്​ കേന്ദ്രത്തിലാണ്​ വിദേശികളെ കൂടി സ്വീകരിക്കാൻ തുടങ്ങിയത്​. കൂടുതൽ ഡോസ്​ വാക്​സിൻ എത്തിയതോടെ രാജ്യത്ത്​ വാക്​സിനേഷൻ വേഗത്തിലായിട്ടുണ്ട്​. ഒരു ദിവസം 15,000 മുതൽ 20,000 പേർക്ക്​ വരെ കുത്തി​വെപ്പെടുക്കാൻ കഴിയുന്നുണ്ട്​.

Leave A Reply
error: Content is protected !!