ജമ്മു കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഭാഗികമായി പുനരാരംഭിച്ചത്.
തെക്കൻ കശ്മീരിലേക്കുള്ള കവാടമായ ബനിഹാളിൽ നിന്നും വടക്കൻ കശ്മീരിലെ ബരാമുള്ളയിലേക്ക് 137 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസാണ് പുനരാരംഭിച്ചത്.നിലവിൽ കശ്മീരിലെ റെയിൽ സർവ്വീസുകൾ പ്രവർത്തിക്കുന്നത് ബനിഹാളിലേക്കും ബരാമുള്ളയിലേക്കും മാത്രമാണ്. ബനിഹാളിനേയും ഉദ്ധംപൂറിനേയും ബന്ധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.