മദ്രസ നവീകരണ പദ്ധതിക്കായി ബജറ്റിൽ 479 കോടി രൂപ വകയിരുത്തി ഉത്തർപ്രദേശ് സർക്കാർ.വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഇത് സഹായിക്കുമെന്ന് മദ്രസ ബോർഡ് അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സയൻസ് എന്നീ വിഷയങ്ങളിൽ കൂടുതൽ മികച്ച ക്ലാസുകൾ നൽകാനും മദ്രസകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും നടപടി സഹായിക്കുമെന്ന് യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷൻ രജിസ്ട്രാർ ആർ പി സിംഗ് പറഞ്ഞു. 131 അംഗീകൃത മദ്രസകളാണ് നിലവിൽ ഉത്തർപ്രദേശിലുള്ളത്.നിലവിൽ 7,500 ഓളം അധ്യാപകരെ മദ്രസ നവീകരണ പദ്ധതി പ്രകാരം നിയമിച്ചിട്ടുണ്ട്.