ഖത്തറില്‍ മൊഡേണ വാക്‌സിന്‍ വിതരണം ചെയ്തുതുടങ്ങി

ഖത്തറില്‍ മൊഡേണ വാക്‌സിന്‍ വിതരണം ചെയ്തുതുടങ്ങി

ഖത്തറില്‍ ഫൈസര്‍ വാക്‌സിനു പുറമെ മൊഡേണ വാക്‌സിന്‍ കൂടി വിതരണം ചെയ്തുതുടങ്ങി. പ്രാഥമിക ആരോഗ്യ സംരക്ഷണ കോര്‍പറേഷനു (പി.എച്ച്.സി.സി) കീഴിലുള്ള അല്‍ ബജ്ബ, ലിബെയ്ബ്, തുമാമ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.
പൊതുജനാരോഗ്യ മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ഫൈസര്‍ വാക്‌സിനെക്കുറിച്ചും മൊഡേണ വാക്‌സിനെക്കുറിച്ചുമുള്ള ലഘുവിവരണവും പോസ്റ്റിനൊപ്പം മന്ത്രാലയം പങ്കുവെച്ചു.
Leave A Reply
error: Content is protected !!